‘പടച്ചോനേ ങ്ങള് കാത്തോളി’ എന്ന ചിത്രത്തിനുശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന സിനിമയാണ് RX100. റോണക്സ് സേവ്യര്‍ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം നവ തേജ് ഫിലിംസിന്റെ ബാനറില്‍ സുജന്‍ കുമാറാണ് നിര്‍മ്മിക്കുന്നത്.
പുത്തന്‍ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്സ് സേവ്യറുടെ കഥയാണ് ചിത്രം പറയുന്നത്. റോണക്സ് സേവ്യറിനെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.
പുത്തന്‍ തലമുറക്കാരുടെ വികാരവിചാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ഒരു ക്ലീന്‍ എന്റെര്‍ടെയിനറാണ് ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറഞ്ഞു. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
യതിയും ബിജു ആര്. പിള്ളയും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
Previous 2-3-
ഹരിനാരായണന്, നിധേഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. അജയന് വിന്‍സന്റൊണ് ഛായാഗ്രാഹകന്‍. നീണ്ട ഇടവേളയ്ക്കുശേഷം അജയന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന മലയാള ചിത്രംകൂടിയാണിത്.
എഡിറ്റിംഗ് – ജോണ്‍ കുട്ടി, കലാസംവിധാനം – അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ് – രതീഷ് അമ്പാടി, കോസ്റ്റ്യും ഡിസൈന്‍- സമീറ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍, ആക്ഷന്‍ -ജോളി ബാസ്റ്റിന്, കോറിയോഗ്രാഫി – പ്രസന്ന, പബ്ലിസിറ്റി ഡിസൈന്‍ -അനൂപ് രഘുപതി, പ്രൊജക്റ്റ് ഡിസൈനര്‍ – മുസ്തഫാ കമാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രവീണ്‍ എടവണ്ണപ്പാറ പാറ. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
ജനവരി 22 ന് ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.
Recent Comments