ക്ലാസിക് മീഡിയ എന്റര്ടെയിന്മെന്റ്സും എക്താര പ്രോഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതരായ നടരാജന് പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് അതെന്താ അങ്ങനെ. സിനിമയുടെ ചിത്രീകരണം പട്ടാമ്പിയില്‍ തുടങ്ങി.
പട്ടാമ്പി കൃഷ്ണ സിനിപ്ലെക്സില്‍ വെച്ച് സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്സിന് മുഖ്യാതിഥിയായിരുന്നു. വിജേഷ് തോട്ടിങ്ങല്‍, നടരാജന് പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍. എഡിറ്റിംഗ് സച്ചിന് സത്യ, ഷബീര്‍ എല്‍.പി. സംഗീത സംവിധാനം പി.എസ് ജയ്ഹരി, അര്ജുന്. വി അക്ഷയാ, വിനീഷ് മണി, നാസര്‍ മാലിക്, റഹൂഫ് എസ്.ആര്, അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ് , താര ജയശങ്കര്‍, സലാഹുദ്ധീന്‍ അയൂബ്ബി, അമീര്‍ അബ്ബാസ്, ജയദേവന് അലനല്ലൂര്‍, ഋതിക് എന്നിവരുടേതാണ് വരികള്‍. നിര്‍മ്മാണ നിര്‍വ്വഹണം വിഷ്ണു ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് രജീഷ് പത്തന്‍കുളം. കലാ സംവിധാനം ജയന് ക്രയോണ്‍സ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, മേക്കപ്പ് അര്‍ഷദ് വര്‍ക്കല, കളറിങ് ലിജു പ്രഭാകര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ഖജാഞ്ചി അഭിജിത് കെ രാജന്, നിശ്ചല ഛായാഗ്രഹണം ഷംനാദ് മാട്ടായ, പരസ്യ കല കിഷോര്‍ ബാബു.
ശ്രീജ ദാസ്, കൃഷ്ണ പ്രിയ, നിരുപമ രാജീവ്, ചൈത്ര പ്രവീണ്‍, നിയാസ് ബക്കര്‍, അബു വളയംകുളം, ആനന്ദ് റോഷന്, അനൂപ് കൃഷ്ണന്, ഭാസ്കര്‍ അരവിന്ദ്, അച്യുതാനന്ദന്, അശോകന് പെരിങ്ങോട്, സ്വാതി മോഹനന്, സത്യന് പ്രഭാപുരം, വാസിഷ്ട് വസു, അഫ്സല് കെ അസീസ്, വിഷ്ണു ബാലകൃഷ്ണന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
Recent Comments