ക്രൗണ്‍ പ്ലാസയില്‍വച്ച് നടന്ന ചടങ്ങില്‍വച്ചാണ് ലാല്‍ ആറ് ചിത്രങ്ങളുടെയും പ്രഖ്യാപനം നടത്തിയത്.
ആദ്യത്തെയും രണ്ടാമത്തെയും ചിത്രം സുരേഷ് ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യും. മനോഹരനും ജാനകിയും എന്നാണ് ആദ്യചിത്രത്തിന്റെ പേര്. ആരിബഡ രണ്ടാമത്തെ ചിത്രവും. പൂര്‍ണ്ണമായും പുതുമുഖങ്ങളാണ് മനോഹരനും ജനകിയിലും അഭിനയിക്കുന്നത്. ടെക്നീഷ്യന്മാരും പുതുമുഖങ്ങളായിരിക്കും. ആര്യബഡയിലെ നായകന് ഷെയ്ന് നിഗമാണ്.
മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് കെ. രാജനാണ്. സ്റ്റാര്‍ട്ട് ആക്ഷന്‍ സാവിത്രി എന്നാണ് ചിത്രത്തിന്റെ പേര്. നവ്യാനായരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജനതാ മോഷന്‍ പിക്ച്ചേഴ്സിന്റെ നാലാമത്തെ ചിത്രം തരുണ്‍ മൂര്‍ത്തിയും അഞ്ചാമത് ചിത്രം ടിനു പാപ്പച്ചനും ആറാമത്തെ ചിത്രം ഭദ്രനും സംവിധാനം ചെയ്യും. തിരക്കഥ പൂര്‍ത്തിയാകുന്ന മുറയ്ക്ക് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിക്കും.
തിരക്കഥാകൃത്തും ചിത്രകാരനുമായ സുരേഷ്ബാബുവിന്റെയും ഉണ്ണി രവീന്ദ്രന്റെയും ഉടമസ്ഥതയിലുള്ളതാണ് ജനതാ മോഷന്‍ പിക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.
ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ഭദ്രന്, ബ്ലെസി, ബി. ഉണ്ണികൃഷ്ണന്, പത്മകുമാര്‍, എബ്രിഡ് ഷൈന്‍, ജിനു ബി. എബ്രഹാം, തരുണ്‍ മൂര്‍ത്തി, ടിനു പാപ്പച്ചന്, നടി നവ്യ നായര്‍, ഗാനരചയിതാവ് ഹരി നാരായണന് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു.
ചടങ്ങുകളുടെ അവതാരകന് നടന് സന്തോഷ് കീഴാറ്റൂരായിരുന്നു.
Recent Comments