മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് സംഗീതസംവിധായകന് എം.എം. കീരവാണി അര്‍ഹനായി. രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയതിനെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് കമ്മിറ്റി കീരവാണിയെ പുരസ്കാര ജേതാവായി തിരഞ്ഞെടുത്ത്. ഇതാദ്യമായിട്ടാണ് ഏഷ്യയില്‍നിന്ന് ഒരു ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടുന്നത്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6.30 ഓടെയായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നിശ. ലോസ് ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്ട്ടന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കീരവാണിയും രാജമൗലിയും രാംചരണും ജൂനിയന്‍ എന്‍ടിആറും കുടുംബസമേതം എത്തിയിരുന്നു.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനുവേണ്ടി RRR മത്സരിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രംകൂടിയാണ് RRR. 1988 ല്‍ സലാം ബോംബെയും 2001 ല്‍ മണ്‍സൂണ്‍ വെഡ്ഡിംഗുമാണ് ഇതിന് മുമ്പ് നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍.
Recent Comments