മകരവിളക്ക് തൊഴാന്‍ ‘മാളികപ്പുറം’ ടീം നാളെ ശബരിമലയിലെത്തും. ‘മാളികപ്പുറ’ത്തിന്റെ ഐതിഹാസിക വിജയം തുടരുന്നതിനിടെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്, ബാലതാരം ദേവനന്ദ, നിര്‍മ്മാതാവ് ആന്റോ ജോസഫ്, ക്യാമറാമാന് വിഷ്ണു നമ്പൂതിരി, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, ഉണ്ണിമുകുന്ദന്റെ പേഴ്സണല്‍ മാനേജര്‍ വിപിന്‍, സംഗീത സംവിധായകന് രഞ്ജിന് രാജ് എന്നിവര്‍ ശബരിമലയിലെത്തുന്നത്.
നാളെ വൈകുന്നേരം പമ്പയിലെത്തുന്ന മാളികപ്പുറം ടീം അന്ന് തന്നെ സന്നിധാനത്തിലേയ്ക്ക് പോകും. അന്നവിടെ വിശ്രമിച്ച് അടുത്ത ദിവസം മകരവിളക്ക് കണ്ടു തൊഴുത് മടങ്ങും.
ഇതിനിടെ ഇന്ന് വൈകുന്നേരം പെരുന്ന ശിവഗംഗ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വച്ച് യുവശ്രേഷ്ഠ പുരസ്കാരം ഉണ്ണിമുകുന്ദന് ഏറ്റുവാങ്ങും. എം.പി. ഉണ്ണിപിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പുരസ്കാരവിതരണം നടത്തുന്നത്. പ്രശസ്ത നടന് കൃഷ്ണപ്രസാദിന്റെ അച്ഛനാണ് എം.പി. ഉണ്ണിപ്പിള്ള. വിദ്യാഭ്യാസ-സാമുദായിക-സംസ്കാരിക-കാര്‍ഷിക മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കിയ കര്‍മ്മയോഗിയാണ് എം.പി. ഉണ്ണിപ്പിള്ള.
Recent Comments