‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരിന്തല’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മൂക്കുതല കണ്ണെക്കാവില്‍ ആരംഭിച്ചു. ഷൂട്ടിങ്ങിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് ആദ്ധ്യാത്മികാചാര്യനായ മോഹന്‍ജിയാണ്.
അനുഷ്ഠാനകലയാണ് കരിങ്കാളി. കരിങ്കാളിയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് കരിന്തല. ഗായകനും കരിങ്കാളി കലാകാരനുമായ മണികണ്ഠന് പെരുമ്പടപ്പിനൊപ്പം മാധവന് ചട്ടിക്കല്‍ സെര്‍ബിയന്‍ താരങ്ങളായ മിലിക്ക മിസ്കോവിക്, തെയ ക്ലിന്‍കോവ് എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. റഫീഖ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകതയും കളിന്തലയ്ക്ക് അവകാശപ്പെടാം.
‘കരിങ്കാളിയല്ലേ’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയരായ ഷൈജു അവറാനും കണ്ണന് മംഗലത്തുമാണ് ഈ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കുന്നത്. പി.ആര്.ഒ. പി. ശിവപ്രസാദ്.
Recent Comments