ആസിഫ് അലിയെയും മംമ്ത മോഹന്‍ദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നാലുമണിപ്പൂവ്’ എന്ന് തുടങ്ങുന്ന ഗാനം ഈണമിട്ടിരിക്കുന്നത് നവാഗതനായ കേദാറാണ്. വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനും. ഹരിശങ്കറാണ് ഗായകന്. ഈ പാട്ടിന്റെ പിറവിയെക്കുറിച്ച് കാന്‍ ചാനലുമായി സംസാരിക്കുകയാണ് സംവിധായകന് സേതു.
‘ഞാന്‍ ഹരിനാരായണനോട് ചിത്രത്തിന്റെ കഥ പറഞ്ഞു. പാട്ടിന്റെ പശ്ചാത്തലവും. എല്ലാം കേട്ട് ഹരിനാരായണന് മടങ്ങി. വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചു. നാല് വരികള്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ച് കേള്പ്പിക്കട്ടെയെന്നും ചോദിച്ചു. അത് കേട്ടപ്പോള്‍തന്നെ എനിക്ക് ഇഷ്ടമായി. കഥാസന്ദര്‍ഭത്തോട് യോജിച്ച് നില്ക്കുന്ന ഈരടികള്‍. അപ്പോള്‍ ഹരി ഒരു നിര്‍ദ്ദേശം വച്ചു. വരികള്‍ക്കനുസരിച്ച് സംഗീതം ചെയ്തുകൂടെ… ഞാന്‍ സമ്മതം മൂളി. അങ്ങനെയാണ് നവാഗതരായ മൂന്ന് സംഗീത സംവിധായകര്‍ക്ക് ഈ വരികള്‍ അയച്ചുകൊടുക്കുന്നത്. അവരെല്ലാം അതിന് ഈണം നല്കി തിരിച്ചയച്ചു. ഹരിക്കും നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുച്ചേട്ടനും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത് കേദാറിന്റെ ഈണമായിരുന്നു. അതിനുശേഷമാണ് കേദാറിനെ ഈ ചിത്രത്തിന്റെ സംഗീത ചുമതല ഏല്‍പ്പിക്കുന്നത്. ഇന്ന് മലയാള സിനിമയില്‍ പാട്ടുകള്‍ പിറവിയെടുക്കുന്നത് ഏറെയും മ്യൂസിക് ഇട്ടശേഷമാണ്. പതിവ് തെറ്റിച്ച് ഹരിയുടെ വരികള്‍ക്ക് ഈണം നല്‍കുകയായിരുന്നു കേദാര്‍.’
ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു. U സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. ഫെബ്രുവരി രണ്ടാം വാരം ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments