തന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ട പ്രിയന് കേരളത്തിലുണ്ടായിരുന്നു. വി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. പ്രിയന് ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തുമ്പോള്‍ തന്നെ അറിയിക്കണമെന്ന് ലാല്‍ അടുത്ത സുഹൃത്തുക്കളോട് ചട്ടം കെട്ടിയിരുന്നു. പ്രിയനറിയാതെ ഒരു കേക്ക് ലാല്‍ തന്നെ ഓര്‍ഡര്‍ ചെയ്തു. പ്രിയന് സ്റ്റുഡിയോയില്‍ എത്തിയതിന് പിന്നാലെ കേക്ക് എത്തി. നടന് സിദ്ധിക്കിന്റെയും നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെയും സാന്നിദ്ധ്യത്തില്‍ കേക്ക് മുറിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ലാലിന്റെ വീഡിയോകോള്‍ എത്തി. ‘ഹാപ്പി ബര്‍ത്ത്ഡേ പ്രിയാ’ ലാല്‍ പറഞ്ഞു. പ്രിയന് നന്ദി പറഞ്ഞു. കേക്ക് മുറിച്ച് ഒരു നുള്ള് ഫോണിലെ ലാലിന്റെ വിഷ്വലിലേയ്ക്ക് നീട്ടി. വായ തുറന്ന് ലാല്‍ മധുരം സ്വീകരിക്കുന്നതായി കാണിച്ചു.
ഇന്ന് രാവിലെതന്നെ പ്രിയദര്ശന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതിന് പിന്നാലെയായിരുന്നു ലാലിന്റെ ഈ സര്‍പ്രൈസ് ഗിഫ്റ്റ്.
ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലും പ്രിയന്റെ ജന്മദിനം ആഘോഷിക്കപ്പെട്ടു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരായിരുന്നു അതിനുള്ള ഒരുക്കങ്ങള്‍ അവിടെ നടത്തിയിരുന്നത്. പ്രിയന് അവിടെയെത്തിയും കേക്ക് മുറിച്ചു.
Recent Comments