അനു സിത്താരയെയും അനീഷ് ജി മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇന്‍ ദുബായ് തീയേറ്ററുകളിലേക്ക്. ഫെബ്രുവരി 3 നാണ് റിലീസ്. ജോണി ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലീഡറും എന്തിനും പോന്ന ഉഴപ്പനും കുസൃതിക്കാരനുമായ മോമോ (അത്രേയ ബൈജു) ഒരിക്കല്‍ വെക്കേഷന് വീട്ടുക്കാര്‍ക്കൊപ്പം ദുബായില്‍ എത്തുന്നു. പിന്നീട് നടന്നതെല്ലാം ഇതുവരെ കാണാത്ത ദുബായ് കാഴ്ചകളും രസകരമായ മിഡില്‍ ക്ലാസ് ജീവിത സാഹചര്യങ്ങളും. പ്രിവ്യു ഷോ കണ്ടവര്‍ ഒന്നടങ്കം പറഞ്ഞു ‘മോമോ കലക്കി’. എറണാകുളം ഷേണായ് തിയ്യേറ്ററില്‍ വെച്ച് നടത്തിയ ‘മോമോ ഇന്‍ ദുബായ്’ എന്ന ചിത്രത്തിന്റെ പ്രിവ്യുഷോ കണ്ട എല്ലാവര്ക്കും ഏക അഭിപ്രായമായിരുന്നു. മോമോ ഉഗ്രന്‍, കലക്കി.
ഇത് കുട്ടികളുടെ സിനിമയാണ്. അവരുടെ സ്വപ്നങ്ങളുടെ കഥയാണ്. അവരുടെ സൗഹൃദത്തിന്റെ കഥയാണ്. സ്നേഹത്തിന്റെ തിളക്കമാണ്. നമ്മള് അറിയാത്ത അവരുടെ ഉള്ളം അറിയാന്‍ അസുലഭ അവസരം. കുട്ടികള്‍ക്കൊപ്പം വീട്ടുക്കാര് ഈ ചിത്രം കാണണം. വളരെ സ്വാഭാവികമായി പറയുന്ന അവരുടെ കഥയില്‍ മനസ്സിനെ ത്രസിപ്പിച്ചെത്തുന്ന ക്ലൈമാക്സ് നിങ്ങളെ കണ്ണീരണിയിക്കും. ഒപ്പം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ മാറോട് ചേര്‍ത്ത് നിര്‍ത്തും. അവരെ തിരിച്ചറിയും. ഉറപ്പ്. ഇത് ‘മോമോ ഇന്‍ ദുബായ്’ കണ്ടവര്‍ പറഞ്ഞതാണ്.
പി.ബി. അനീഷ്, ഹാരിസ് ദേശം, സക്കറിയ മുഹമ്മദ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത് പുരുഷന്, എഡിറ്റിംഗ് രതീഷ് രാജ്, ബി.കെ. ഹരിനാരായണന്, ഡോ. ഹിക്മത്തുള്ള, അമീന് കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസിഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം, നേഹ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
Recent Comments