തീയേറ്ററിനുള്ളില്‍ കയറി പ്രേക്ഷക അഭിപ്രായം തേടുന്ന മാധ്യമങ്ങളെ വിലക്കിക്കൊണ്ട് കേരള ഫിലിം ചേമ്പര്‍ തീരുമാനമെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രിന്റ് വിഷ്വല്‍ മാധ്യമങ്ങളും ഈ വിലക്കിന്റെ പരിധിയില്‍ പെടും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം ചേമ്പറിന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ സിനിമാ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏകകണ്ഠമായിട്ടാണ് തീരുമാനം പാസ്സാക്കിയത്.
റിലീസിന് എത്തുന്നതിന് മുമ്പേ സിനിമകളെക്കുറിച്ച് റിവ്യൂവ്സ് ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഇടപെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കിയതെന്ന് നിര്‍മ്മാതാവും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റുമായ എം. രഞ്ജിത്ത് കാന്‍ ചാനലിനോട് പറഞ്ഞു. അടുത്തിടെ റിലീസിനെത്തിയ ജിന്ന് എന്ന സിനിമയ്ക്ക് നേരെയും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായി. ജിന്നിന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചതറിയാതെ അതിനെതിരെ മോശം റിവ്യൂവ്സാണ് മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചത്.
തീയേറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രങ്ങള്‍ ഇനി 42 ദിവസത്തിനുശേഷം മാത്രമേ OTT യില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കൂവെന്നും രഞ്ജിത്ത് പറഞ്ഞു. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമകള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍ പ്രീമിയറായി OTT റിലീസ് ചെയ്യുന്നതില്‍ യാതൊരു തടസ്സവും ഉണ്ടാകില്ല. രഞ്ജിത്ത് കൂട്ടിചേര്‍ത്തു.
Recent Comments