വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ. മാധവന്റെ മകന്റെ വിവാഹമായിരുന്നു ഇന്ന്. ജയ്പൂരില്വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ജയ്സാല്മീറില്നിന്നും മോഹന്‍ലാലും എത്തി. ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജയ്സാല്‍മീറിലായിരുന്നു ലാല്‍. അവിടുന്ന് ഒരു പ്രൈവറ്റ് ചാർട്ടേഡ് ഫ്ളൈറ്റിലാണ് അദ്ദേഹം ജയ്പൂരിലെത്തിയത്. ഫ്ളൈറ്റില്‍ അദ്ദേഹത്തോടൊപ്പം സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമൊക്കെയായ കരണ്‍ ജോഹറുമുണ്ടായിരുന്നു. കരണ്‍ ജോഹറിനൊപ്പമുള്ള പടം തൊട്ടുമുമ്പാണ് ലാല്‍ തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. ലാലിനൊപ്പം ഭാര്യ സുചിത്രയും കല്യാണത്തിന് പങ്കെടുത്തിരുന്നു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments