നാലാമത് സിനിമാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന് നേടിയ മലയാള ചലച്ചിത്രം ആയിഷക്ക് അംഗീകാരം. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രനാണ് അവാര്‍ഡ്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാംവിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ – അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിനു ഒരു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ പുരസ്ക്കാരത്തിനുണ്ട്.
മുസന്ധം ഐലന്റില്‍ വെച്ച് നടന്ന മേളയുടെ സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിഷ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി.
നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആയിഷ. ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിച്ചത് മഞ്ജുവാര്യരാണ്. ആമിര്‍ പള്ളിക്കലായിരുന്നു സംവിധായകന്.
Recent Comments