മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത് വിഖ്യാത പാശ്ചാത്യ സംഗീതജ്ഞന് മാര്‍ക്ക് കിലിയനാണ്. ഇത് സംബന്ധിച്ച് അന്തിമകരാറില്‍ അദ്ദേഹം ഒപ്പുവച്ചു. ഫെബ്രുവരി 10-ാം തീയതിയാണ് മാര്‍ക്ക് ഇന്ത്യയിലെത്തിയത്. ജയ്സാല്മീറില്വച്ചായിരുന്നു മോഹന്‍ലാലും മാര്‍ക്കുമായുള്ള കൂടിക്കാഴ്ച. ആ മീറ്റിംഗില്‍ ഒപ്പമുണ്ടായിരുന്ന ടി.കെ. രാജീവ് കുമാര്‍ മാര്‍ക്ക് കിലിയന്‍ ബറോസിലേയ്ക്ക് വരാനുണ്ടായ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുന്നു.
‘മാര്‍ക്ക് കിലിയന്റെ വര്‍ക്കുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നിരവധി ഓസ്കാര്‍ അവാര്‍ഡ് വിന്നിംഗ് ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം ഒരുക്കിയത് അദ്ദേഹമാണ്. ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലാണ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. ഇക്കഴഞ്ഞ 10-ാം തീയതി മാര്‍ക്ക് ഇന്ത്യയിലെത്തി. വരുന്നതിന് മുമ്പ് അദ്ദേഹം ലാല്‍സാര്‍ അഭിനയിച്ച വാനപ്രസ്ഥവും ഇരുവറും കണ്ടിരുന്നു. ഇന്ത്യന്‍ സിനിമയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ട്. മൂന്ന് ദിവസങ്ങളിലായിട്ടാണ് മീറ്റിംഗ് നടന്നത്. അദ്ദേഹം ബറോസ് കണ്ടു. വലിയ ഇഷ്ടമായി. എന്തൊക്കെയാണ് ലാല്‍സാറിന്റെ ആവശ്യങ്ങളെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷമാണ് എഗ്രിമെന്റ് സൈന്‍ ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ലോസ് ഏഞ്ചല്‍സിലേയ്ക്ക് മടങ്ങി. അവിടെവച്ചാണ് മ്യൂസിക് കമ്പോസ് ചെയ്യുന്നത്. ബറോസിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് സംഗീത മാന്ത്രികന് ലിഡിയന് നാദസ്വരമാണ്.’ രാജീവ് കുമാര്‍ പറഞ്ഞു.
Recent Comments