ഇതുവരെ മൂന്ന് ചിത്രങ്ങളാണ് അജയ് വാസുദേവ് സംവിധാനം ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങളിലേയും നായകന് മമ്മൂട്ടിയായിരുന്നു. ആദ്യം രാജാധിരാജ, പിന്നെ മാസ്റ്റര്‍ പീസ്. ഏറ്റവും ഒടുവില്‍ ഷൈലോക്ക്. ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. കുഞ്ചാക്കോ ബോബനാണ് നായകന്. നായിക രജീഷാവിജയനും. മാര്‍ച്ച് മൂന്നിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അജയ് വാസുദേവ് കാന്‍ ചാനലിനോട് സംസാരിക്കുന്നു.
‘ഷൈലോക്കിനുശേഷം ഗോകുലം മൂവിസിനുവേണ്ടി ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാനുള്ള ഒരുക്കങ്ങളിലായിരുന്നു. കൊറോണയുടെ വരവ് എല്ലാം തകിടംമറിച്ചു. ആയിടയ്ക്കാണ് ഗോകുലം മൂവീസിലെ കൃഷ്ണമൂര്‍ത്തി സാര്‍ നിഷാദ് കോയയുടെ ഒരു കഥയെക്കുറിച്ച് പറയുന്നത്. ഞാനത് കേട്ടു. വളരെ ഡിഫ്രണ്ടായ തോട്ടായിരുന്നു. വെറൈറ്റി കണ്ടന്റും. ഞാന്‍ അതുവരെ ചെയ്തുവന്നിരുന്നത് മാസ്സ് ആക്ഷന്‍ ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ സിനിമയെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു. ഉദയേട്ടനുമായി (തിരക്കഥാകൃത്ത് ഉദയകൃഷ്ണന്) ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം എന്റെ രീതിയില്‍തന്നെ മുന്നോട്ട് പോകാനാണ് ഉപദേശിച്ചത്. അങ്ങനെ റിയലിസ്റ്റിക് അപ്രോച്ചില്നിന്നും മാറി എന്റെ ശൈലിയില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. നിഷാദ് കോയയുമായി ചര്‍ച്ച ചെയ്ത് അതിലൊരു ആക്ഷന്‍ രംഗം ഉള്പ്പെടുത്തുമ്പോള്പോലും അതൊരു അനാവശ്യ കൂട്ടിച്ചേര്ക്കലായിരുന്നില്ല.’ അജയ് വാസുദേവ് തുടര്‍ന്നു.
‘ചാക്കോച്ചന് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ആദ്യമാണെന്നൊരു ഫീല്‍ ഉണ്ടായിരുന്നില്ല. വളരെ കംഫര്‍ട്ടാണ് ചാക്കോച്ചനോടൊപ്പം വര്‍ക്ക് ചെയ്യാന്‍. എന്നാല്‍ രജീഷ വിജയനോടൊപ്പം ആദ്യമാണ്. വൈള്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ മൈക്കിളിനെയാണ് ചാക്കോച്ചന് അവതരിപ്പിക്കുന്നത്. കൊച്ചിയില്‍നിന്ന് വയനാട് വഴി മൈസൂരിലേക്കുള്ള അയാളുടെ യാത്രയില്‍ ഉണ്ടാകുന്ന ഇന്സിഡന്റുകളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. തീര്‍ത്തും ഒരു ത്രില്ലര്‍ ചിത്രമാണിത്. മേഴ്സി എന്ന കഥാപാത്രത്തെ രജീഷാ വിജയനും അവതരിപ്പിക്കുന്നു.’ അജയ് പറഞ്ഞു.
‘കൈതി, വേദ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ സാം സി.എസ് ആണ് പകലും പാതിരാവിനും ബാക്ക് ഗ്രൗണ്ട് സ്കോര്‍ ഒരുക്കുന്നത്. ഒടിയനുശേഷം അദ്ദേഹം വര്‍ക്ക് ചെയ്യുന്ന മലയാള ചിത്രം കൂടിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്ന സ്റ്റീഫന്‍ ദേവസിയും നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു മലയാളസിനിമയുടെ സംഗീത ചുമതല ഏറ്റെടുക്കുന്നത്.’ അജയ് പറഞ്ഞു നിര്‍ത്തി.
ഗുരു സോമസുന്ദരം, കെ.യു. മോഹന്‍, ദിവ്യദര്ശന്, ബിബിന്‍ ജോര്‍ജ്, ഗോകുലം ഗോപാലന്, സീത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫൈസി സിദ്ധിക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലും പ്രോജക്ട് ഡിസൈനര്‍ എന്‍.എം. ബാദുഷയുമാണ്. സുരേഷ് മിത്രകരിയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. പി.ആര്.ഒ. വാഴൂര്‍ ജോസ്
Recent Comments