‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ’ കൈയില്‍ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ ക്ക് പാക്കപ്പ് പറഞ്ഞു. ദുല്‍ഖര്‍ സല്മാന് നായകനാക്കി അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗാണ് പൂര്‍ത്തിയായത്. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ദുല്‍ഖര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് KOK റിലീസിനൊരുങ്ങുന്നത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. പി.ആര്.ഒ. പ്രതീഷ് ശേഖര്‍.
Recent Comments