പ്രഭുദേവയെ നായകനാക്കി ബ്ലൂ ഹില്‍ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജിബൂട്ടി, തേര് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ എസ്.ജെ. സിനുവാണ് സംവിധായകന്. നൃത്തത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണ്. ദിനില്‍ പി.കെ. ആണ് തിരക്കഥാകൃത്ത്. ബ്ലൂ ഹില്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണിത്. ജോബി പി. സാമാണ് നിര്‍മ്മാതാവ്.
ഉപ്പും മുകളും എന്ന ജനപ്രിയ പരിപാടിയുടെ സംവിധായകനായിരുന്നു എസ്.ജെ. സിനു. അമിത് ചക്കാലക്കലിനെ നായകനാക്കി ജിബൂട്ടി എന്ന ചിത്രത്തിലൂടെയാണ് സിനു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തേര് എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. അമിത് ചക്കാലക്കലായിരുന്നു തേരിലെയും നായകന്.
പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തിട്ടില്ല. ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ ആരംഭിക്കും. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും. പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments