1981 ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചലച്ചിത്രത്തില്‍ ബാലതാരമായാണ് ബൈജു സന്തോഷ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനായും മറ്റും അനവധി റോളുകള്‍ ചെയ്ത് ജനപ്രീതി നേടിയിട്ടുണ്. കഴിഞ്ഞ 41 വര്‍ഷത്തെ തന്റെ സിനിമാജീവിതാനുഭവങ്ങള്‍ കാന്‍ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ അദ്ദേഹം പങ്കുവച്ചു. പുതുതലമുറയിലെ താരങ്ങളില്‍ കിംഗിലെ മമ്മൂക്ക അവതരിപ്പിച്ച റോളൊക്കെ ഒരു പരിധിവരെ പൃഥ്വിരാജിന് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ബൈജു പറയുന്നത്.
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് വില്ലന്‍വേഷം അവതരിപ്പിക്കുന്നതെന്ന് ബൈജു സന്തോഷ് പറയുന്നത്. ചിത്രത്തിലെ നായകന് ബേസില്‍ ജോസഫാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് പൃഥ്വി ഒരു പ്രതിനായകവേഷം അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലുമൊക്കെയായി കുറേയേറെ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് വിജയിപ്പിച്ചിട്ടുള്ള നടനാണ് പൃഥ്വി.
വിപിന്‍ദാസിന്റെ ഈ ചിത്രത്തിലൂടെ പൃഥ്വിയുടെ അഭിനയമികവിന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ക്ക് കാണാനാകുമെന്ന് പ്രതീക്ഷിക്കാം.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:
Recent Comments