പ്രസാദ് മുഹമ്മ, ജയന് ചേര്‍ത്തല, നന്ദകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന് ചോറ്റാനിക്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തലവര. ചിത്രത്തിന്റെ പൂജ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മാളികപ്പുറ’ത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
എന്‍ പടം, പാര്‍ത്തിവ് മൂവി പ്രൊഡക്ഷന്‍ എന്നീ ബാനറില്‍ നന്ദകുമാര്‍, പൂര്‍ണ്ണിമ നന്ദകുമാര്‍, ബിനോയ് കെ മാത്യു റാന്നി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് റനേഷ് പാലോടനാണ്. സംഗീതം ടീം മ്യൂസിക്ക് കൊച്ചി, പ്രൊജക്ട് ഡിസൈനര്‍ സുമേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ ജഗന്, പ്രൊഡക്ഷന്‍ മാനേജര്‍ വികാസ്, എഡിറ്റര്‍ ദീപ, ആക്ഷന്‍ ബിറ്റോ ജോണ്‍. എന്‍ പടം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തലവര’ മാര്‍ച്ച് ഒമ്പത് മുതല്‍ ചോറ്റാനിക്കരയില്‍ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ എഎസ് ദിനേശ്.
Recent Comments