ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്ത സെക്ഷന്‍ 306 ഐപിസി കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചു.
ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ നിയമസഭ സാമാജികര്‍ക്കായി ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ, ശ്രീജിത്ത് വര്‍മ്മ, രാകേന്ദ് ആര്, രാഹുല്‍മാധവ്, ജയരാജ് വാര്യര്‍, മറീന മൈക്കിള്‍, എംജി ശശി, പ്രിയനന്ദനന്, കലാഭവന്‍ റഹ്മാന്, മനുരാജ്, ശിവകാമി, റിയ, സാവിത്രിയമ്മ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഏപ്രില്‍ ആദ്യവാരം ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററില്‍ എത്തിക്കുന്നു. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments