കഴിഞ്ഞ ദിവസം അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത നടന് ബാലയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നു. അദ്ദേഹം ഇപ്പോഴും ഐ.സി.യുവിലാണുള്ളത്.
കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്ത് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ എത്തിയയുടന്‍ അദ്ദേഹം ബോധരഹിതനായി. ഉടനെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടയ്ക്ക് ബോധം തെളിഞ്ഞ ബാല അമ്മയുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ കൊച്ചിയിലെത്തും.
Recent Comments