കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നടന് ബാലയുടെ അസുഖവിവരം അന്വേഷിച്ച് സുഹൃത്തും നടനുമായ ഉണ്ണിമുകുന്ദനും നിര്‍മ്മാതാവ് എന്‍.എം. ബാദുഷയും ഹോസ്പിറ്റലിലെത്തി. ഇരുവരും ഡോക്ടര്‍മാരെ കണ്ടു. സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോയെന്ന് അറിയാന്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ സമയം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഉണ്ണിയും ബാദുഷയും ആശുപത്രിയില്‍ തുടരുകയാണ്.
ബാലയുടെ ജ്യേഷ്ഠനും സംവിധായകനുമായ ശിവ 11 മണിക്കുള്ള ഫ്ളൈറ്റില്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. 12 മണിയോടുകൂടി എത്തിച്ചേരും. നേരെ ആശുപത്രിയിലേയ്ക്കാണ് വരുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ ശിവയോട് വെളിപ്പെടുത്തുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
Recent Comments