ദിലീപിന്റെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കോട്ടയത്തും കുട്ടിക്കാനത്തുമായി പൂര്‍ത്തിയായി. നാല്പത് ദിവസമായിരുന്നു ഷൂട്ടിംഗ്. അടുത്ത ഷെഡ്യൂള്‍ കട്ടപ്പനയില്‍ മാര്‍ച്ച് അവസാനവാരത്തോടെ ആരംഭിക്കും. ഒരു പിരീഡ് കാലഘട്ടമാണ് രണ്ടാം ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. ഇതിനായി കട്ടപ്പനയില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത് വന്‍ സെറ്റാണ് ഒരുക്കുന്നത്.
രതീഷ് രഘുനന്ദാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നീത പിളളയും പ്രണിത സുഭാഷുമാണ് നായികമാര്‍. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മന് മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, ജോണ്‍ വിജയ്, സംബത് റാം എന്നിവരും താരനിരയിലുണ്ട്.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രഗത്ഭ ഫൈറ്റ് മാസ്റ്റര്‍മാരായ രാജശേഖരന്, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
Recent Comments