സമൂഹം നിരാകരിക്കുകയും നാടുകടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത്’. ചിത്രം മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു. സുരേഷ് ഗോപാലാണ് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യെസ് ബി ക്രീയേറ്റീവിന്റെയും ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്റെയും ബാനറില്‍ സാജന് ബാലന്, സുരേഷ് ഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടര്‍ന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകന് അപ്പുവിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. വിഭിന്നമതസ്ഥര്‍ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിര്‍പ്പ് ഇരുവര്‍ക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താന്‍ വേണ്ടി സ്വന്തം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടര്‍യാത്രയിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. സുധീഷാണ് കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത്. ഉഷയെ കീര്‍ത്തി ശ്രീജിത്തും അപ്പുവിനെ മാസ്റ്റര്‍ അഭിമന്യുവും അവതരിപ്പിക്കുന്നു. എംജി സുനില്‍കുമാര്‍, ഷാജഹാന് തറവാട്ടില്‍, KPAC പുഷ്പ, മധുസൂദനന്, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്, സജി സുകുമാരന്‍, മനീഷ്കുമാര്‍, സജി, അപ്പു മുട്ടറ, അശോകന് ശക്തികുളങ്ങര, പ്രസന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അപര്‍ണ്ണ രാജീവിന് മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സും ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡും, ലാല്‍ കണ്ണന് ദൃശ്യാവിഷ്ക്കാര മികവിനുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡും ബിനോയ് കൊല്ലത്തിന് ചമയ മികവിനും മാസ്റ്റര്‍ അഭിമന്യുവിന് ബാലതാരത്തിനുള്ള ക്രിട്ടിക്സ് അവാര്‍ഡും തുരുത്തിന്റെ പേരില്‍ ലഭിച്ചു.
എക്സി: പ്രൊഡ്യൂസേഴ്സ് – നാസര്‍ അബു, ഗാഥ സുനില്‍കുമാര്‍ , സംഭാഷണം – അനില്‍ മുഖത്തല, ഛായാഗ്രഹണം – ലാല്‍ കണ്ണന്, എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഓ എന്‍ വി , ആലാപനം – സുദീപ് കുമാര്‍ , അപര്‍ണ്ണ രാജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – നിഷാദ് ഷെരീഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സജീബ്, കല-മഹേഷ് ശ്രീധര്‍ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും – ഭക്തന് മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സജി സുകുമാരന്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ – വ്യാസന് സജീവ്, പശ്ചാത്തല സംഗീതം – ജോയ് , സൗണ്ട് എഫക്ടസ് – ബിജു ജോര്‍ജ് , സംവിധാന സഹായികള്‍ – ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കല്‍, സ്റ്റില്‍സ് – ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈന്‍സ് – സവിന്‍ എസ് വിജയ് (ഐറ്റി സീ പിക്സല്‍). ചിത്രത്തിന്റെ പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments