ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ആര്യന് രമണി ഗിരിജാവല്ലഭന്‍. അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. നിവിന്‍പോളിയാണ് നായകന്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടത്.
ആനയുടെ മുഖമുള്ള ഒരു ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതില്‍ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ കാത്തിരിക്കുന്നു’. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിവിന്‍ പോളി കുറിച്ചു.
നിലവില്‍ ദുബായില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നിവിന്‍. മാജിക്ക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ച്ചേര്സുംനിര്മിക്കുന്ന ഈ ചിത്രത്തില്‍ ശാരിസ് മുഹമ്മദാണ് തിരക്കഥ നിര്‍വഹിക്കുന്നത്. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഹനീഫ് അദേനി തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യുള്‍ പൂര്‍ത്തിയാക്കിയിട്ടാണ് നിവിന്‍ പോളി ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയില്‍ തുടക്കം കുറിച്ചത്. 55 ദിവസങ്ങള്‍ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ കേരളത്തില്‍ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് NP42 നിര്‍മ്മിക്കുന്നത്.
ആര്യന്റെ പുതിയ ചിത്രത്തിന്റെ കൂടുതല്‍ അപ്ഡേറ്റുകള് ഉടന്‍ പുറത്തുവരുമെന്നും പോസ്റ്റില്‍ നിവിന്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രോജക്ട് ഡിസൈനര്‍ കുട്ടു ശിവാനന്ദന്, പിആര്‍ഒ ശബരി.
Recent Comments