ഇന്നലെ അന്തരിച്ച നടന് ഇന്നസെന്റിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തി. ഇരിങ്ങാലക്കുട ഠൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച സമയത്തായിരുന്നു മുഖ്യമന്ത്രി എത്തിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
നിരവധി പൗരപ്രമുഖരാണ് ഇന്നസെന്റിന് അന്ത്യമൊഴി ചൊല്ലാന്‍ ഠൗണ്‍ഹാളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭാസമന്ത്രി ആര്. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഠൗണ്ഹാളിലെ പൊതുദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്. മുന്‍ മന്ത്രിമാരായ എ.സി. മൊയ്തീന്, സി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ ഇന്നസന്റിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ആദ്യാവസാനം ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ നടന് മോഹന്‍ലാലും സുരേഷ് ഗോപിയും ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നുണ്ട്.
Recent Comments