നീണ്ട ഇടവേളയ്ക്കുശേഷം നരേനും മീരാജാസ്മിനും വീണ്ടും ഒന്നിക്കുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലൂടെയാണ് ഈ ജോഡികളെ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. അതിനുശേഷം കമലിന്റെ മിന്നാമിന്നിക്കൂട്ടത്തിലും ഇവര്‍ ഒരുമിച്ചഭിനയിച്ചു. ഇവരെ ജോഡികളാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 3 ന് പൂജയോടുകൂടി എറണാക്കുളത്ത് ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിലും അന്ന് അനൗണ്‍സ് ചെയ്യും.
ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം. ‘സന്തോഷ’ത്തിനുശേഷം അര്ജുന് ടി. സത്യന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.
മീരയെയും നരേനെയും കൂടാതെ ശ്വേതാമേനോന്, ജോണി ആന്റണി, രമേഷ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമപ്രസാദ്, മല്ലികാസുകുമാരന്‍, ജൂഡ് അന്തോണി, വിനീത് വിശ്വം, ശ്രുതി രജനികാന്ത്, ആര്യ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്ലൂമൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും അഖിലേഷ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം എം. ബാവ. കോസ്റ്റിയൂം ഐഷാ സഫീര്‍ സേട്ട്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷിഹാബ് വെണ്ണല, സ്റ്റില്‍സ് ഷാജി കുറ്റിക്കണ്ടത്തില്‍. പി.ആര്.ഒ പ്രതീഷ് ശേഖര്‍.
Recent Comments