പ്രശസ്ത സംവിധായകന് ദീപു കരുണാകരന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തിരുവനന്തപുരത്ത് തുടങ്ങും. ലെമണ്‍ പ്രൊഡക്ഷന്‍ എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്. ഒപ്പം ഹൈലൈന്‍ പിക്ച്ചേഴ്സും നിര്‍മ്മാണ പങ്കാളിയാണ്. പ്രകാശ് ജി ആണ് ഹൈലൈന്‍ പിക്ച്ചേഴ്സിന്റെ സാരഥി.
ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോന്, ഇന്ദ്രന്‍സ്, അലന്‍സിയര്‍, ആര്യ, മല്ലിക സുകുമാരന്‍ എന്നിവരാണ് താരനിരയില്‍ ഉള്ളത്.
ദീര്‍ഘകാലം പ്രിയദര്‍ശന്റെ സംവിധാന സഹായിയും അസോസിയേറ്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള വരുണ്‍ ജി. പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ കരിമുട്ടയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് മുരുകനും കലാസംവിധായകന്‍ സാബുറാമുമാണ്. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ത്രില്ലറാണ് ചിത്രം. ടൈറ്റില്‍ അനൗണ്‍സ്മെന്റും നാളെയുണ്ടാകും.
Recent Comments