പ്രിയദര്‍ശന്റെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വരുണ്‍ ജി. പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ദ്രജിത്താണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.
തീര്‍ത്തും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവര്‍ തന്റെ ഒരാവശ്യമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തുന്നതും അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളെ തുടര്‍ന്ന് അയാള്‍ക്ക് ആ സ്റ്റേഷന്‍വിട്ട് പുറത്ത് പോകാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടാകുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു. നര്‍മ്മത്തില്‍ പറയുന്ന ഒരു ത്രില്ലറാണ് ചിത്രം.
ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷ്, അനൂപ് മേനോന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആര്യ, സാബുമോന്, അര്ജുന് നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, ദീപു കരുണാകരന്, സംവിധായകന് സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത്ത് ധന്വന്തരി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അജ്ഞന അപ്പുക്കുട്ടന് എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രകാശും പ്രശസ്ത സംവിധായകന് ദീപു കരുണാകരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments