2020 നവംബര്‍ 20 വെള്ളിയാഴ്ച പകല്‍ 2 മണി 14 മിനിട്ടിന് മകരത്തിലേയ്ക്ക് കടക്കുന്നതോടെ തുടങ്ങും. അന്ന് മുതല്‍ 2021 ഏപ്രില്‍ 6-ാം തീയതി വ്യാഴം കുംഭത്തിലേയ്ക്ക് മാറുന്നതുവരെയുള്ള സാമാന്യ ഫലങ്ങളാണിത്.
വ്യാഴം (ഗുരു)
വ്യാഴം പൊതുവില്‍ സൗമ്യഗ്രഹമാണ്. അതേസമയം ആഢ്യത്വം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വക്രബുദ്ധിയില്ലാത്ത സ്വഭാവം. ഗുരുവിന്റെ നീചസ്ഥാനമാണ് മകരംരാശി. ഈ കാലയളവ് ലോകത്തിന് പൊതുവില്‍ ഗുണകരമല്ല. വിശിഷ്യ ഇന്ത്യയ്ക്കും കേരളത്തിനും ശ്രേഷ്ഠഫലങ്ങള്‍ കുറയും. അതേ സമയം അത്ര ദോഷഫലങ്ങള്‍ ഗുരുവില്നിന്നുണ്ടാവുകയുമില്ല.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ കൂറുകാര്‍ക്ക് പൊതുവേ നല്ല ഫലങ്ങളാണ് അധികവും പുതിയ ഉത്തരവാദിത്തങ്ങളും അധികാരസ്ഥാനങ്ങളും ലഭിക്കാം. സാഹചര്യമനുസരിച്ച് പ്രവര്‍ത്തിക്കുവാനും ധനസമ്പാദനത്തിനും ഇടയുണ്ട്. ജീവിതവിജയം, യശസ്സ്, സമൂഹത്തില്‍ അംഗീകാരം, വ്യക്തിപരമായ നേട്ടങ്ങള്‍, സുഖം, സന്താനസൗഖ്യം, വാഹനങ്ങള്‍ എന്നിവയും ഉണ്ടാകാം. ഇവരുടെ പ്രവൃത്തികള്‍ മിക്കതും ഫലപ്രാപ്തിയിലെത്തും. ഈശ്വരീയമായ കാര്യങ്ങളിലും ദാനധര്‍മ്മാദികളിലും താല്‍പ്പര്യം ഉണ്ടാകും.
പരിഹാരം: പിതൃപ്രീതി വരുത്തുന്നതും ദേവീഭജനം ചെയ്യുന്നതും ശുഭകരമാണ്.
ഇടവക്കൂറ്: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാര്‍ക്ക് വ്യാഴം ഒന്‍പതാം ഭാവസ്ഥനാകയാല് ക്ഷേത്രദര്‍ശനത്തിനും, ഗുരുക്കന്മാരെയോ ഗുരുതുല്യരെയോ സന്ദര്‍ശിക്കാനും അവരുടെ അനുഗ്രഹം വാങ്ങാനും അവസരം ലഭിക്കും. വിവിധരംഗങ്ങളില്‍ പ്രശംസനീയമായ സേവനം ചെയ്തിട്ടുള്ളവര്‍ക്കും പോലീസ് തുടങ്ങിയ സേനാംഗങ്ങള്‍ക്കും അംഗീകാരം, ബഹുമതി, സ്ഥാനക്കയറ്റം, പുതിയ അധികാരപദവി, അഡൈ്വസര്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. ധാര്‍മ്മികതയും സദാചാരവും കൈമുതലായ ഇവര്‍ക്ക് സന്താനസൗഖ്യവും സന്തോഷവും സുഖവും ഉണ്ടാകും.
പരിഹാരം: സുബ്രഹ്മണ്യനും ഗണപതിക്കും ഇഷ്ടവഴിപാടുകള്‍ നടത്തുന്നത് ശ്രേയസ്കരമാണ്.
മിഥുനക്കൂറ്: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മറ്റുള്ളവര്‍ക്കുവേണ്ടി അത്യധ്വാനം ചെയ്യുകയോ പലതിനും അന്യരെ ആശ്രയിക്കുകയോ പകരക്കാരനാവുകയോ വേണ്ടിവരാം. അനുയോജ്യമായ കാര്യങ്ങളില്‍ ഏര്പ്പെടേണ്ടിവരിക, ദുഷ്കീര്‍ത്തി, ധനനഷ്ടം എന്നിവയ്ക്കും ഇടയുണ്ട്.
പരിഹാരം: ശിവപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്നതും മൂര്‍ത്തി, മറുത, പേയ്, യക്ഷി തുടങ്ങിയ ദൈവതങ്ങളെ പ്രീതിപ്പെടുത്തുന്നതും വൈഷമ്യങ്ങള്‍ക്ക് ശമനമുണ്ടാകും.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാഷകര്‍ക്കും വിദ്വാന്മാര്ക്കും കവിത, കഥ തുടങ്ങിയ സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ല സമയമാണ്. സന്താനങ്ങളെക്കൊണ്ടും കളത്രത്തെക്കൊണ്ടും സുഖമുണ്ടാകും. പലതരത്തില്‍ വരുമാനവും, കുടുംബത്തില്‍ ഐശ്വര്യവും സുഖവും ഉണ്ടാകാന്‍ യോഗമുണ്ട്.
പരിഹാരം: പിതൃപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്നത് ശുഭകരമാണ്.
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1/4)
മറ്റുള്ളവരുടെ വാക്കു വിശ്വസിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ചെയ്യുന്ന കാര്യങ്ങള്‍ വിമര്‍ശനത്തിനോ വിപരീതഫലത്തിനോ ഇടയാക്കാം. മറ്റുള്ളവര്‍ക്ക് വിപരീതമെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യേണ്ടിവരിക, പരിഭവമോ പരാതിയോ പറയേണ്ടിവരിക, സ്ത്രീകള്‍ മുഖേന വൈഷമ്യം, ആലസ്യം, അനാരോഗ്യം എന്നിവയ്ക്കും ഇടയുണ്ട്.
പരിഹാരം: ദേവീപ്രീതി വരുത്തുന്നതും, ഗണപതിക്കും, മഹാവിഷ്ണുവിനും ശാസ്താവിനും ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഗുണകരമാണ്.
കന്നിക്കൂറ്: (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉയര്‍ന്ന സ്ഥാനമാനങ്ങളോ ആചാര്യന്, തന്ത്രി തുടങ്ങിയ പദവിയോ ലഭിക്കാന്‍ ഇടയുണ്ട്. പല പ്രകാരത്തില്‍ ധനലാഭലക്ഷണമുണ്ട്. ബുദ്ധിപൂര്ണ്മമായ പ്രവൃത്തികൊണ്ട് പലതരത്തില്‍ നേട്ടങ്ങളുണ്ടാകും. ബന്ധുബലമുണ്ടാകും. സന്താനത്തിന് അരിഷ്ടത വരാം.
പരിഹാരം: കുടുംബപരദേവതയെ പ്രാര്‍ത്ഥിക്കുന്നതും പിതൃപ്രീതി വരുത്തുന്നതും ശിവക്ഷേത്രദര്‍ശനവും വഴിപാടും നടത്തുന്നതും ദുരിതഹരമാണ്.
തുലാക്കൂറ്: (ചിത്തര 1/2, ചോതി, വിശാഖം 3/4)
മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. ബന്ധുബലമുണ്ടാകും. കൃഷിയില്‍നിന്നും മറ്റു ധനധാന്യസമൃദ്ധിയും മറ്റു പലതരത്തില്‍ വരുമാനവും പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുക, പുതിയ ഗൃഹം നിര്‍മ്മിക്കുകയോ മോടിപിടിപ്പിക്കുകയോ ചെയ്യുക, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുക, കളത്രസുഖം, പുതിയ വാഹനം, ശരീരസൗഖ്യം എന്നിവയ്ക്കും യോഗമുണ്ട്. കര്ശനതീരുമാനങ്ങളെടുക്കുക, എടുത്തതില്‍ ഉറച്ചുനില്ക്കുക തുടങ്ങിയവയാല്‍ ചില അസ്വാരസ്യങ്ങള്ക്കിടയാകാം.
പരിഹാരം: കുടുംബപരദേവതയായ ഭഗവതിയെ ഭജിക്കുന്നതും സര്പ്പപ്രീതിവരുത്തുന്നതും ശ്രേയസ്കരമാണ്.
വൃശ്ചികക്കൂറ്: (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സഹോദരസഹായമുണ്ടാകും. പ്രതീക്ഷിച്ച ധനമോ മറ്റു സഹായങ്ങളോ ലഭിക്കാന്‍ കാലവിളംബം ഉണ്ടാകാം. പലപ്പോഴും നിസാരകാര്യങ്ങളെച്ചൊല്ലി വിവാദങ്ങളുണ്ടാകാന്‍ ഇടയുണ്ട്. ഉദരസംബന്ധമായ അസുഖമുണ്ടാകും. സ്ത്രീകളെക്കൊണ്ട് ഗുണം പ്രതീക്ഷിക്കാം.
പരിഹാരം: മഹാവിഷ്ണുവിനും ശാസ്താവിനും ഗണപതിക്കും ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് ദോഷത്തിന് ശമനമുണ്ടാകും.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാഹിത്യം, സംഗീതം, സിനിമ തുടങ്ങിയ വിവിധ കലാരംഗത്തും വിദ്യാഭ്യാസം, വിവിധസേനകള് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആചാര്യസ്ഥാനീയര്ക്കും പ്രശംസയും ബഹുമതിയും ലഭിക്കും. ദാനധര്‍മ്മാദി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുള്ള അവസരം, ഐശ്വര്യം, നല്ല ഭക്ഷണം, പലതരത്തില്‍ ധനലാഭം, ശരീരസുഖം എന്നിവയും ഉണ്ടാകും.
പരിഹാരം: സര്‍പ്പപ്രീതിയും ശിവഭജനവും വിഷമതകളെപ്പറ്റി കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും.
മകരക്കൂറ്: (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരവും, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് അതിനുതക്ക ജോലി കിട്ടാനുള്ള സൗഹചര്യവും വന്നുചേരും. ശരീരസൗഖ്യം, പലതരത്തിലുള്ള മാനസിക സന്തോഷം തരുന്ന അനുഭവങ്ങള്‍, പ്രതീക്ഷിച്ചതിലധികം വരുമാനം എന്നിവ ഉണ്ടാകും. സ്വമേധയാ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനും പങ്കെടുക്കാനും അവസരമുണ്ടാകും.
പരിഹാരം: ദേവിയെ പ്രീതിപ്പെടുത്തുകയും ഭജിക്കുകയും ചെയ്യുന്നത് ശ്രേയസ്കരമാണ്.
കുംഭക്കൂറ്: (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
തൊഴില്‍രംഗത്ത് മന്ദതയും കച്ചവടത്തില്‍ പ്രതീക്ഷിച്ച വിറ്റുവരവ് ഉണ്ടാകാതിരിക്കുകയും ചെയ്യുക. ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര മാര്‍ക്കറ്റ് കിട്ടാതിരിക്കുക തുടങ്ങിയ അനുഭവങ്ങളുണ്ടാകാം. വാദ്വിവാദം, നിസാരകാരണത്താല് കോപം, ശാരീരികമായ അസ്വസ്ഥത, ബന്ധുബലം കുറയുക എന്നിവയ്ക്കും ഇടയുണ്ട്.
പരിഹാരം: ജപം, ധ്യാനം ഇഷ്ടവഴിപാട് തുടങ്ങിയവയാല്‍ മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുന്നത് ദോഷശമനം വരുത്തും.
മീനക്കൂറ്: (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
പല പ്രകാരത്തില്‍ ധനം വന്നുചേരും. സഹായികളോ ഭൃത്യന്മാരോ ഔദ്യോഗികവാഹനമോ ഉള്ള ഉയര്‍ന്ന ജോലിയോ പദവിയോ ലഭിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല ജോലി കിട്ടാന്‍ യോഗമുണ്ട്. ബുദ്ധിപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തിയും ധനസമൃദ്ധിയും ഉണ്ടാകും. വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഉയര്‍ച്ചയും അംഗീകാരവും ലഭിക്കും. സന്താനസുഖം, ഗൃഹത്തില്‍ ഐശ്വര്യം എന്നിവ ഉണ്ടാകും.
പരിഹാരം: നാഗങ്ങള്‍ക്കും ഗണപതിക്കും ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് ഗുണോത്കര്ഷത്തെ ഉണ്ടാക്കും.
Recent Comments