രഞ്ജിത് ശങ്കര്‍ പന്ത്രണ്ട് ചിത്രങ്ങളേ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ പത്തും സ്വന്തമായി നിര്‍മ്മിച്ചവയായിരുന്നു, പാസഞ്ചറും അര്ജ്ജുനന് സാക്ഷിയും ഒഴികെ. ഇതില്‍ ആറ് ചിത്രങ്ങളിലേയും നായകന് ജയസൂര്യ ആയിരുന്നു. പുണ്യാളന് അഗര്‍ബത്തിയില്‍ തുടങ്ങി സു… സു… സുധിവാത്മീകം, പ്രേതം, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 വരെ അത് എത്തിനില്‍ക്കുന്നു. ഇപ്പോഴിതാ രഞ്ജിത് ചെയ്യുന്ന പതിമൂന്നാമത്തെ ചിത്രത്തിലേയും നായകന് ജയസൂര്യ ആവുകയാണ്. ചിത്രം സണ്ണി.
ബോള്ഗാട്ടിയുള്ള ഹയാത്ത് ഹോട്ടലില്‍ സണ്ണിയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
‘ശരിക്കും ജയനുമായുള്ള സൗഹൃദം തന്നെയാണ് സണ്ണി പോലൊരു സിനിമ സംഭവിക്കാന്‍ കാരണമായതും. അത്ര വ്യത്യസ്തമായൊരു ആഖ്യാനമാണ് ഈ സിനിമയുടേത്. ഞാനുമായി ഇതുവരെ സഹകരിക്കാത്ത ഒരു താരത്തിന് അത് എത്രത്തോളം കണ്‍സീവ് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ ജയനോട് കഥ പറഞ്ഞപ്പോള്‍ അയാള്‍ ത്രില്‍ഡ് ആയി. സണ്ണി പെട്ടെന്ന് യാഥാര്‍ത്ഥ്യമാവാന്‍ കാരണവും അതാണ്.’ രഞ്ജിത് ശങ്കര്‍ പറഞ്ഞു.
‘ഈ ലോക് ഡൗണ്‍ കാലത്താണ് സണ്ണിയുടെ കഥ എഴുതി തുടങ്ങിയത്. ഈ കാലത്തിന്റെ റെപ്രസന്റേഷനാണ് ഈ സിനിമ. കൂടുതലൊന്നും കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ പറനാവില്ല. സണ്ണിയെക്കുറിച്ചാണെങ്കില് അയാളൊരു സംഗീതജ്ഞനാണ്. പ്രവാസിയാണ്. കോവിഡ് കാലത്ത് നാട്ടിലേക്കുള്ള അയാളുടെ വരവിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അത്രമാത്രം.’
എറണാകുളത്തിന് പുറമേ, ദുബായിലും സണ്ണിയുടെ രണ്ട് ദിവസത്തെ ഷൂട്ട് ഉണ്ടാവും.
മധു നീലകണ്ഠനാണ് ക്യാമറാമാന്. രാമന്റെ ഏദന്തോട്ടത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത് മധു ആയിരുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്ററാവുന്ന ചിത്രത്തിന് സിങ്ക് സൗണ്ട് ഒരുക്കുന്നത് സിനോയ് ജോസഫ് ആണ്. സജി ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments