ലോക പ്രശസ്ത ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രമാണ് 800. ക്രിക്കറ്റ് ചരിത്രത്തില്‍ 800 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യത്തെ സ്പിന്‍ ബൗളറാണ് ശ്രീലങ്കന്‍ താരമായ മുത്തയ്യ മുരളീധരന്. ഏപ്രില്‍ 17 മുത്തയ്യ മുരളീധരന്റെ ജന്മദിനമാണ്. ആ ദിവസംതന്നെ അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തിറക്കി. മുത്തയ്യ മുരളീധരനായി വേഷമിടുന്നത് സ്ലംഡോഗ് മില്ലനെയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് മധൂര്‍ മിട്ടലാണ്. മധി മലര് എന്ന കഥാപാത്രമായി മഹിമ നമ്പ്യാരും എത്തുന്നു.
വിജയ് സേതുപതിയാണ് മുത്തയ്യ മുരളീധരനായി ആദ്യം വേഷമിടാനിരുന്നത്. ഡേറ്റ് ക്ലാഷിനെത്തുടര്‍ന്ന് പകരക്കാരനായി മധൂര്‍ മിട്ടല്‍ എത്തുകയായിരുന്നു.
എം എസ് ശ്രീപതിയാണ് സംവിധായകന്. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന ശ്രീപതി 2010ല്‍ ‘കനിമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്രനായത്.
ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
നരേന്, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. സഹ നിര്‍മാതാവ് വിവേക് രംഗാചരി, ഛായാഗ്രഹണം ആര് ഡി രാജശേഖര്‍, സംഗീതം ജിബ്രാന്, എഡിറ്റര്‍ പ്രവീണ്‍ കെ എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിദേശ്, പിആര്‍ഒ ശബരി.
Recent Comments