പുതുമുഖ നായകനും സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവനുമായ നിരഞ്ജന് സുധീന്ദ്രയും മലയാളി താരം സൗമ്യ മേനോനും ഒന്നിക്കുന്ന കന്നട മാസ് ആക്ഷന്‍ ചിത്രം ‘ഹണ്ടര്‍ -ഓണ്‍ ഡ്യൂട്ടി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. നിരഞ്ജന് സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ മഹേഷ് ബാബുവിന്റെ ‘സര്‍കാരു വാരി പാട്ട’യില്‍ ഒരു സുപ്രധാന കഥാപാത്രത്തെ സൗമ്യ അവതരിപ്പിച്ചിരുന്നു.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഹണ്ട് ഓണ്‍ ഡ്യൂട്ടി നിര്‍മിക്കുന്നത് ത്രിവിക്രമ സപല്യ ആണ്. വിനയ് കൃഷ്ണയാണ് ചിത്രം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശരത് കുമാര്‍ സെറ്റില്‍ ജോയിന്‍ ചെയ്തു. പ്രകാശ് രാജ്, നാസര്‍, സുമന് തുടങ്ങിയ സീനിയര്‍ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ചന്ദന്‍ ഷെട്ടിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരക്കുന്നത്. മഹേഷ് ഛായാഗ്രഹണവും, ശ്രീകാന്ത് ചിത്രസംയോജനവും ചെയ്തിരിക്കുന്നു. വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ്. ചിത്രം നവംബറില്‍ റിലീസ് ചെയ്യും.
Recent Comments