സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറാണ് പിക്കാസോ. ഏതം, അഞ്ചിലൊരാള്‍ തസ്കരന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് രാജന് നായകനാകുന്ന പിക്കാസോ നിര്‍മ്മിക്കുന്നത് അയന ഫിലിംസിന്റെ ബാനറില്‍ ഷെയ്ക്ക് അഫ്സലാണ്. ഛായാഗ്രാഹണം ഷാന്‍ പി റഹ്മാന്. കെജിഎഫ് നു ശേഷം രവി ബസ്റൂര് ബാക്ക് ഗ്രൗണ്ട് സ്കോര്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് വരുണ്‍ കൃഷ്ണയാണ്.
തൃശ്ശൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് രാജന്, മാധവ് രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാനിലും ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന മൃദുഭാവേ ദൃഢകൃത്യേ എന്ന സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പിക്കാസോയിലെ സംഘട്ടന രംഗങ്ങളില്‍ അനായാസമായ മെയ്യ് വഴക്കത്തോടുകൂടിയാണ് ചെയ്തിരിക്കുന്നത് എന്ന് ഫൈറ്റ് മാസ്റ്റേഴ്സ് ആയ രാജശേഖരന് മാസ്റ്റര്‍, ജോളി ബാസ്റ്റിന്, സ്റ്റണ്ട് രവി എന്നിവര്‍ അഭിപ്രായപ്പെടുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകളും ആഡ് ഫിലിമുകളിലും ആല്‍ബത്തിലും അഭിനയിച്ചിട്ടുണ്ട്.
അമൃത സജുവാണ് ചിത്രത്തിലെ നായിക. കൃഷ്ണ കുലശേഖരന്, ആശിഷ് ഗാന്ധി, ജാഫര്‍ ഇടുക്കി,അജയ് വാസുദേവ്, സന്തോഷ് കീഴാറ്റൂര്‍, ചാര്‍ലി ജോ, അനു നായര്‍, അരുണ്‍ നാരായണന്, ജോസഫ് മാത്യൂസ്, വിഷ്ണു ഹരി മുഖം, അര്ജുന് വി അക്ഷയ, അനന്തു ചന്ദ്രശേഖര്‍, നിതീഷ് ഗോപിനാഥന് എന്നിവരാണ് പിക്കാസോയിലെ മറ്റ് അഭിനേതാക്കള്‍.
ഇഎച്ച് ഷബീറിന്റേതാണ് തിരക്കഥ. എഡിറ്റിംഗ് റിയാസ് കെ ബദര്‍. ഹരിനാരായണന്, ജോഫി തരകന് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍സ് നന്ദു ജി. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments