ഗൃഹത്തിന്റെ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്കു പടിഞ്ഞാറ് സ്ഥാനങ്ങളില്‍ അടുക്കള നിര്‍മ്മിക്കാം.
അടുക്കളയിലേയ്ക്കുള്ള പ്രവേശനദ്വാരം (വാതില്‍) വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശയിലായിരിക്കണം. പൈപ്പും വാഷ്ബേസിനും കിഴക്ക് വടക്ക്, ഉത്തമമാണ്.
പാചകം ചെയ്യുന്ന ആളിന്റെ മുഖം കിഴക്കുദിശയിലായിരിക്കണം.
ഫ്രിഡ്ജ് തെക്കുകിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് എന്നീ ഭാഗങ്ങളില്‍ വയ്ക്കാവുന്നതാണ്.
ഡൈനിംഗ് ടേബിള്‍ ഇടേണ്ടിവന്നാല്‍ അത് പടിഞ്ഞാറോ വടക്ക് പടിഞ്ഞാറോ ഭാഗത്താകണം.
അടുക്കള മേല്‍പ്പറഞ്ഞ മൂന്നു ദിക്കുകളില്‍ എവിയെയായാലും ഉത്തമമാണ്. എന്നാല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരിക്കലും പാടില്ല.
അടുപ്പ് സ്ഥാപിക്കുന്നത് (ഗ്യാസ് സ്റ്റൗവ്) തെക്കു കിഴക്ക് ഭാഗത്താകണം.
ധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍ ഇവയൊക്കെ അടുക്കളയുടെ തെക്കോ പടിഞ്ഞാറോ ഭാഗത്ത് സൂക്ഷിക്കണം.
ജനലുകളും വെന്റിലേഷനും എക്സോസ്റ്റ് ഫാനും കിഴക്ക് പടിഞ്ഞാറാ, വടക്ക് ദിശകളില്‍ സ്ഥാപിക്കുന്നത് ഉത്തമമാകുന്നു.
Recent Comments