തിരക്കഥകൃത്ത് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സുമായി ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കർമ്മ മീഡിയ ആന്റ് എന്റെടെയിൻമെന്റസ് കരാറിൽ ഒപ്പ് വച്ചു. മലയാളത്തിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കുന്നതിനാണ് രണ്ടു കമ്പനികളും ധാരണയിലെത്തിയിരിക്കുന്നത്.
അഞ്ചു വർഷത്തേക്കാണ് കരാർ കാലാവധി. കർമ്മ എന്റർടൈൻമെന്റ്സ് ഉടമ ശൈലേഷ് ആർ. സിംഗും ജനത മോഷൻ പിക്ചേഴ്സിന്റെ ഉണ്ണി രവീന്ദ്രനും കഴിഞ്ഞ ദിവസം മുംബൈയിൽ ധാരണപത്രം ഒപ്പിട്ടു.
Tanu weds Manu, ഷാഹിദ്, മദാരി, അലിഗഡ്, തലൈവി തുടങ്ങി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ബോക്സ് ഓഫീസ് വിജയങ്ങളും നേടിയ ഇരുപതിലധികം ചിത്രങ്ങൾ കർമ്മ നിർമിച്ചുകഴിഞ്ഞു.
TATA കുടുംബത്തിന്റെ ചരിത്രം പറയുന്ന ബയോപിക് ചിത്രം “The Tatas”, സേതു സമുദ്രം പ്രൊജക്റ്റ് പ്രമേയമായ “സേതു”, ലേഡി കില്ലർ ” തുടങ്ങിയ സിനിമകളാണ് കർമ്മയുടേതായി ഇപ്പൊ ചിത്രീകരണം നടക്കുന്ന ചിത്രങ്ങൾ.
തിരക്കഥകൃത്ത് സുരേഷ് ബാബുവിന്റെ അഞ്ചോളം തിരകഥകളെ മുൻനിർത്തിയാണ് ഈ കരാർ എന്നാണ് അറിയാൻ കഴിയുന്നത്.
സുരേഷ് ബാബുവിന്റെ തിരക്കഥയിൽ ഡിജോ ജോസ് സംവിധാനം ചെയുന്ന ടോവിനോ നായകനായുള്ള “പള്ളിച്ചട്ടമ്പി” ആകും കർമ്മ എന്റർടൈൻമെന്റുമായി ചേർന്ന് ജനത മോഷൻ പിക്ചർസ് നിർമ്മിക്കുന്ന ആദ്യ ചിത്രം എന്നാണ് അനൗദ്യോഗികമായി അറിയാൻ കഴിയുന്നത്.
ദുബൈ ആസ്ഥാനമായ വേൾഡ് വൈഡ് ഫിലിംസും ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ മുഖ്യ നിർമാണ പങ്കാളിയാണ് എന്നും അറിയാൻ കഴിയുന്നു.
വലിയ മുതൽമുടക്ക് വേണ്ടി വരുന്ന പീരിയഡ് ഡ്രാമയാണ് “പള്ളിച്ചട്ടമ്പി”.
പുതിയ കമ്പനിയുമായുള്ള കരാറിനെ തുടർന്ന് ജനത മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭം പള്ളിച്ചട്ടമ്പിയാവാനാണ് സാധ്യത.
Recent Comments