ഡീന്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഷൂട്ടിംഗ് മെയ് 10 ന് എറണാകുളത്ത് ആരംഭിക്കും. നേരത്തെ ഏപ്രില്‍ 23 ന് തുടങ്ങാനിരുന്നതാണ്. മമ്മൂട്ടിയുടെ മാതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നീട്ടിവയ്ക്കുകയായിരുന്നു. ഗൗതം വാസുദേവ് മേനോനും ഷൈന്‍ ടോം ചാക്കോയാണ് ബസൂക്കയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോഴും അണിയറ പ്രവര്‍ത്തകര്‍. എറണാകുളത്ത് ആരംഭിക്കുന്ന ബസൂക്കയുടെ ഷൂട്ടിംഗ് പാലക്കാട്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂളും മെയ് 10 ആരംഭിക്കും. ടൊവിനോതോമസാണ് ചിത്രത്തിലെ നായകന്. കോട്ടയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ നടക്കുന്നത്. ആദ്യ ഷെഡ്യൂളില്‍ ടൊവിനോയെ കൂടാതെ സിദ്ധിക്ക്, രാഹുല്‍ മാധവ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. സെക്കന്റ് ഷെഡ്യൂളിലെ താരനിരക്കാരേറെയും പുതുമുഖങ്ങളാണ്. അവര്‍ക്ക് വേണ്ടിയുള്ള കാസ്റ്റിംഗും പുരോഗമിക്കുകയാണ്.
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ് ഈ രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്.
Recent Comments