21 ഗ്രാംസ് എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മ്മിച്ച് മിഥുന് മാനുവല്‍ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫീനിക്സ്. ചിത്രത്തിന്റെ ടൈറ്റില്‍ ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോന്, അജു വര്‍ഗീസ്, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ”അഞ്ചാം പാതിരാ”യുടെ സംവിധായകനും്യ തിരക്കഥാകൃത്തും കൂടിയായ മിഥുന് മാനുവല്‍ തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകര്‍ക്ക് ഈ ചിത്രം നല്കുന്ന ഏറ്റവും വലിയ പ്രതീക്ഷ, അതിന് ആക്കം കൂട്ടുന്ന രീതിയിലാണ് ഇപ്പോള്‍ വേറിട്ട രീതിയില്‍ ഒരു നിഗൂഢത ജനിപ്പിക്കുന്ന ‘ഫീനിക്സ്’ എന്ന് പേരിട്ടു കൊണ്ട് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
ഹൊറര്‍ ത്രില്ലറാണ് ചിത്രം. ഛായാഗ്രഹണം ആല്‍ബി, സംഗീത സംവിധാനം സാം സി.എസ്., പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, എഡിറ്റര്‍ നിതീഷ് കെ.ടി.ആര്, കഥ വിഷ്ണു ഭരതന്, ബിഗില്‍ ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് കിഷോര്‍ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാര്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, കൊസ്റ്റ്യൂം ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുല്‍ ആര് ശര്‍മ്മ, പി.ആര്.ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് റിച്ചാര്‍ഡ് ആന്റണി, മാര്‍ക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത്.
Recent Comments