ശിവബാലാജി, ധര്‍മ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്ക് ചിത്രം ‘സിന്ദൂരം’ ആമസോണ്‍ പ്രൈമില്‍ പ്രേക്ഷക പ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ കാണാന്‍ കഴിയുക. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം, നക്സല്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഹൃദ്യമായൊരു പ്രണയകഥയാണ്.
ശ്രീരാമഗിരി ഏജന്‍സി പ്രദേശത്തെ പെത്തണ്ടര്‍മാരുടെയും ജന്മിമാരുടെയും പോരാട്ടവും അതിനെ ചൊല്ലിയുള്ള സിംഗണ്ണദളിന്റെ സമരവുമാണ് കഥാപശ്ചാത്തലം. അവിടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സിരിഷ റെഡ്ഡി ശ്രീരാമഗിരിയിലെത്തുന്നത്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇന്‍ഫോര്‍മറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠന് ഈശ്വരയ്യ മരിച്ചതിനാല്‍, സിരിഷയ്ക്ക് ആ ഇലക്ഷനില്‍ മത്സരിക്കേണ്ടി വരുന്നു. എന്നാല്‍ അവള് മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടര്‍ന്ന് സിംഹപ്പട സിരിഷയെ എന്തുചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ്? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ്? ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടര്‍ന്നുള്ള യാത്ര.
നിര്‍മ്മാണം പ്രവീണ്‍ റെഡ്ഡി ജംഗ, സംവിധാനം ശ്യാം തുമ്മലപ്പള്ളി, ഛായാഗ്രഹണം കേശവ, രചന കിഷോര്‍ ശ്രീകൃഷ്ണ, സുബ്ബറെഡ്ഡി എം, സംഗീതം ഗൗര ഹരി, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments