ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സുരേഷ് ഗോപിയും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വര്‍മ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അരുണ്‍ വര്‍മ്മയുടെ ഗുരുനാഥന് കൂടിയായ മേജര്‍ രവി ഭദ്രദീപം തെളിയിച്ചതോടെയാണ് ഷൂട്ടിംഗിന് തുടക്കമായത്. തുടര്‍ന്ന് കഥാകൃത്ത് ജിനേഷ് എം. സ്വിച്ചോണ്‍ കര്‍മ്മവും മേജര്‍ രവി ഫസ്റ്റ് ക്ലാപ്പും നല്കി. തലൈവാസല്‍ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്. സുരേഷ് ഗോപി മെയ് 15 ന് ജോയിന്‍ ചെയ്യും. മെയ് അവസാനത്തോടെ ബിജുമേനോനും എത്തിച്ചേരും.
ഒരു നിയമപോരാട്ടത്തിന്റെ കഥ രണ്ട് കഥാപാത്രങ്ങളിലൂടെ പറയുന്ന ചിത്രമാണ് ഗരുഡന്. സുരേഷ് ഗോപിക്കും ബിജു മേനോനും പുറമെ അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തന്, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോള്‍,
രഞ്ജിനി, മാളവിക എന്നിവരും പ്രധാന അഭിനേതാക്കളാണ്.
അഞ്ചാം പാതിരയുടെ കലാപരവും വാണിജ്യപരവുമായ വിജയത്തിനു ശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രംകൂടിയാണിത്. എഴുപത് ദിവസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദ്രാബാദിലുമായി പൂര്‍ത്തിയാകും.
സംഗീതം ജേക്ക്സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഡിക്സന്‍പൊടുത്താസ്, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, ആക്ഷന്‍ ബില്ലാ ജഗന്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് അലക്സ് ആയൂര്‍, സനു സജീവന്. സഹസംവിധാനം ജിജോ ജോസ്, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, മാര്‍ക്കറ്റിംഗ് ബിനു ബ്രിംഗ് ഫോര്‍ത്ത്, പ്രൊഡക്ഷന്‍ മാനേജര്‍ ശിവന് പൂജപ്പുര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സതീഷ് കാവില്‍ക്കോട്ട, പി.ആര്.ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട്.
Recent Comments