പഞ്ചാബുകാരിയായ പ്രീതി പ്രവീണ്‍ മലയാള സിനിമയില്‍ നടിയായി അരങ്ങേറ്റം കുറിക്കുന്നു. ബി.എം.സിയുടെ ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച്, മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയില്‍ സൈനബ എന്ന കഥാപാത്രത്തിന് പ്രീതി പ്രവീണ്‍ ജീവന് നല്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
തൊഴില്‍പരമായി മനശാസ്ത്രജ്ഞയും ഹൃദയസ്പര്‍ശിയായ എഴുത്തുകാരിയും അഭിനേതാവും സാമൂഹിക പ്രവര്‍ത്തകയുമെല്ലാമാണ് പ്രീതി പ്രവീണ്‍. കഴിഞ്ഞ 15 വര്‍ഷമായി ബഹ്റൈനില്‍ കുടുംബത്തൊടൊപ്പം താമസിക്കുന്ന അവര്‍ നാടകങ്ങള്‍, ഹ്രസ്വ ചിത്രങ്ങള്‍ എന്നിവ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളിയായ പ്രവീണാണ് ഭര്‍ത്താവ്.
‘നായികയുടെ അമ്മയായിട്ടാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. എല്ലാവര്ക്കും തന്റെ കഥാപാത്രം ഇഷ്ടമാകുമെന്നാണ് കരുതുന്നത്. അതിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇനിയും അവസരങ്ങള്‍ വന്നാല്‍ മലയാളത്തില്‍ തുടര്‍ന്നും അഭിനയിക്കണമെന്നുണ്ട്. മലയാളത്തിലുള്ള ഡയലോഗുകള്‍ ഇംഗ്ലീഷില്‍ തര്‍ജിമ ചെയ്ത് പഠിച്ച് കൃത്യമായി ഗൃഹപാഠം ചെയ്താണ് അഭിനയിച്ചത്. സെറ്റില്‍ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും നല്ല പിന്തുണ നല്കി. അതൊന്നും മറക്കാന്‍ കഴിയുന്നതല്ല.’ പ്രീതി പ്രവീണ്‍ പറഞ്ഞു.
അഖില്‍ പ്രഭാകര്‍, സ്നേഹ അജിത്ത്, സുധീര്‍ കരമന, സായ്കുമാര്, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്മന്, ബന്ന ചേന്നമംഗലൂര്‍, ജയാമേനോന്‍, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാന് ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, മേരി, ഡോ. പി.വി ചെറിയാന്, ബിജു സര്വാന്, അന്‍വര്‍ നിലമ്പൂര്‍, അനുറാം, ഫൈസല്‍ പുത്തലത്ത്, രാജ് കോഴിക്കോട്, സുരേഷ് കനവ്, ഡോ. ഷിഹാന്‍, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ മകന് ഗൗതം ലെനിനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments