ക്രിക്കറ്റ് ഇതിഹാസ താരം കപില്‍ദേവും തലൈവര്‍ രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന ലാല്‍സലാം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രങ്ങളാണ് രജനികാന്ത് പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്യുന്നത് കപില്‍ ദേവാണ്.
ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചുകൊണ്ട് രജനികാന്തും ഇപ്രകാരം കുറിച്ചു- ‘ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയനുമായ കപില്‍ദേവ്ജിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്’.
It is my honour and privilege working with the Legendary, most respected and wonderful human being Kapildevji., who made India proud winning for the first time ever..Cricket World Cup!!!#lalsalaam#therealkapildev pic.twitter.com/OUvUtQXjoQ
— Rajinikanth (@rajinikanth) May 18, 2023
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കൂടിയാണ് ലാല്‍സലാം. ക്രിക്കറ്റിനോടുള്ള തലൈവരുടെ സ്നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്. പോയ ദിവസങ്ങളില്‍ മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവര്‍ത്തിയും വെങ്കിടേഷ് അയ്യരും രജനിയെ സന്ദര്‍ശിച്ചിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൊയ്ദീന് ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജനികാന്താണ്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍. സംഗീതം എആര്‍ റഹ്മാന്, ഛായാഗ്രഹണം വിഷ്ണു രംഗസാമി, എഡിറ്റര്‍ പ്രവീണ്‍ ഭാസ്കര്‍, പിആര്‍ഒ ശബരി.
Recent Comments