പ്രശസ്ത സിനിമാതാരം ശരത് ബാബു അന്തരിച്ചു. അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൈദരാബാദിലുള്ള എ.ഐ.ജി ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
1973 ല്‍ പുറത്തിറങ്ങിയ രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശരത് ബാബുവിന്റെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 200 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. തമിഴില്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത നിഴല്‍ നിജമാകിറിത് എന്ന ചിത്രത്തിലൂടെയാണ് ശരത് ബാബു ശ്രദ്ധേയനാകുന്നത്.
ഹരിഹരന് സംവിധാനം ചെയ്ത ശരപഞ്ചരം എന്ന ചിത്രത്തില്‍ അതിഥിവേഷം ചെയ്തുകൊണ്ടാണ് ശരത് ബാബു മലയാള സിനിമയില്‍ എത്തുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ധന്യയില്‍ ശ്രീവിദ്യയുടെ ജോഡിയായി അഭിനയിച്ചതും ശരത്ബാബുവായിരുന്നു. ഡെയ്സി, ശബരിമലയില്‍ തങ്കസൂര്യോദയം, കന്യകുമാരിയില്‍ ഒരു കവിത, പൂനിലാമഴ എന്നിവ അദ്ദേഹം അഭിനയിച്ച മലയാളചിത്രങ്ങളാണ്. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശരത് ബാബുവിന് തമിഴില്‍ നിരവധി ആരാധകരെ നേടിക്കൊടുത്തു. ബോബിസിംഹ നായകനായ വസന്തമുല്ലയാണ് ശരത്ബാബു ഏറ്റവും ഒടുവിലായി അഭിനയിച്ച തമിഴ് സിനിമ.
Recent Comments