ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയില്‍ ഒരു പ്രതിനായകവേഷം ചെയ്യുന്നത് ദാരാസിങ് ഖുറാനയാണ്. മുന്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമാണ് ദാരാസിങ് ഖുറാന. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. ബാന്ദ്രയില്‍ ശരത് കുമാറിനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഖുറാന.
‘മലയാളത്തിലെ എന്റെ ആദ്യത്തെ പ്രൊജക്റ്റാണിത്. അതുകൊണ്ടുതന്നെ അഭിനയിക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. എന്നോട് എല്ലാവരും പറയുമായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഭാഷ ഒരു പ്രശ്നമായിരിക്കുമെന്ന്. പക്ഷെ എനിക്ക് അങ്ങനെയായിരുന്നില്ല.’ ഖുറാന പറയുന്നു.
‘സീനിയര്‍ ആക്ടര്‍ ശരത് കുമാര്‍ സാറിനൊപ്പം പങ്കെടുത്ത ഫൈറ്റ് സീക്വന്‍സുകള്‍ എനിക്ക് മറക്കാനാകില്ല. കൊച്ചിയില്‍വച്ചായിരുന്നു അതിന്റെ ഷൂട്ടിംഗ്. മഴയത്താണ് ആ രംഗം ചിത്രീകരിച്ചത്. സംഘട്ടന രംഗത്ത് എന്റെ തോളിലോ, മുതുകിലോ എവിടെയെങ്കിലും സ്പര്‍ശിക്കേണ്ടി വരുമ്പോള്‍ അദ്ദേഹം എന്നോട് അനുവാദം ചോദിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിനയം എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ച ഒരു വലിയ പാഠം അതാണ്. മുതിര്‍ന്ന അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ചില ഗുണങ്ങള്‍ നമുക്ക് ലഭിക്കാറുണ്ട്. സെറ്റില്‍ ഞങ്ങള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം മുന്‍ രാജ്യസഭാംഗമായിരുന്നതിനാല്‍ രാഷ്ട്രീയവും ഞങ്ങള്‍ക്കിടയില്‍ ഒരു വിഷയമായി.’ ദാരാസിംഗ് ഖുറാന പറഞ്ഞു.
പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെയാണ് ദാരാസിംഗ് ഖുറാന അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അനുപം ഖേര്‍, ദര്ശന് കുമാര്‍, സതീഷ് കൗശിക് എന്നിവര്‍ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. അത് സതീഷ് കൗശിക്കിന്റെ മരണത്തിന് മുന്‍പുള്ള അവസാന ചിത്രങ്ങളില്‍ ഒന്നാണ് കാഗസ് 2.
ചിത്രീകരണം പൂര്‍ത്തിയായ ബാന്ദ്രയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ദിനോ മോറിയയാണ് ചിത്രത്തിലെ പ്രതിനായകന്. തമന്ന നായികയായും വേഷമിടുന്നു.
Recent Comments