മലയാള സിനിമയിലേയ്ക്ക് ഒരു പുതുമുഖ സംവിധായകന് കൂടി- ഫെബി ജോര്‍ജ് സ്റ്റോണ്‍ഫീല്‍ഡ്. ഫെബി സംവിധാനം ചെയ്യുന്ന ചിത്രമാണ് റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്. സൈജു കുറുപ്പും സണ്ണി വെയ്നും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ. ചിത്രീകരണം ജൂണ്‍ 26 ന് തൊടുപുഴയില്‍ ആരംഭിക്കും.
‘സൈജു കുറുപ്പാണ് ഫെബി ജോര്‍ജിനെ എനിക്ക് പരിചയപ്പെടുത്തുന്നത്. ഫെബിയുടെ കൈയില്‍ ഒരു തിരക്കഥയുണ്ട്, അത് കേള്‍ക്കണമെന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. അപ്പോള്‍തന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.’ ചിത്രത്തിന്റെ നിര്‍മ്മാതാവ് സനൂപ് കെ. യൂസഫ് കാന്‍ ചാനലിനോട് പറഞ്ഞു.
‘റോയി’ക്കുശേഷം നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂപ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. തോമസ് ജോസാണ് കോ-പ്രൊഡ്യൂസര്‍.
ഒരു കോമഡി ഫീല്വുഡ് മൂവിയാണ് ചിത്രം. ജോമോന് ജോണ്‍, ലിന്റോ ദേവസ്യ, റോഷന് മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ്, സംഗീതം ഷാന്‍ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, കോസ്റ്റിയൂമര്‍ സമീറാ സനീഷ്, എഡിറ്റര്‍ അഭിഷേക് ജി.എ., ആര്‍ട്ട് ജിതിന് ബാബു, പി.ആര്.ഒ. എ.എസ്. ദിനേശ്.
Recent Comments