ശ്യാംപുഷ്കരനോടൊപ്പം ചേര്‍ന്ന് മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച തിരക്കഥകള്‍ സമ്മാനിച്ച പ്രതിഭാധനനാണ് ദിലീഷ് നായര്‍. സാള്‍ട്ട് എന്‍ പെപ്പറിലൂടെയായിരുന്നു തുടക്കം. ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ രചനയിലും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ പൃഥ്വിരാജിനെ നായകനാക്കി ഡമാര്പഠാര് എന്ന ചിത്രത്തിലൂടെ ദിലീസ് നായര്‍ സ്വതന്ത്ര സംവിധായകനായി. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്തായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. പിന്നീട് ദിലീഷിനെ സംവിധായകന്റെ വേഷത്തില്‍ എവിടെയും കണ്ടില്ല. എന്നാല്‍ നാരദന്, അഞ്ചാം പാതിര, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സംവിധാന മേലങ്കിയണിയുകയാണ് ദിലീഷ് നായര്‍. ലൗലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീഷിന്റെ ഗുരുസ്ഥാനിയന്‍ എന്ന വിശേഷിപ്പിക്കാവുന്ന ആഷിഖ് അബുവാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആഷിക്ക് അബു ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രംകൂടിയാണ്. സാള്‍ട്ട് എന്‍ പെപ്പര്‍ മുതല്‍ മഹാനദി വരെയുള്ള തന്റെ ചിത്രങ്ങളുടെ കോ-റൈറ്ററായിരുന്ന ദിലീഷ് നായരെ പിന്തുണയ്ക്കാന്‍ ഇത്തവണ ആഷിക്ക് ഛായാഗ്രാഹകന്റെ വേഷമിടുന്നുവെന്നുമാത്രം.
മാത്യു തോമസും മനോജ് കെ. ജയനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാധിക (അപ്പന് ഫെയിം), അശ്വതി മനോഹരന് (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഫെയിം) തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ ഒന്നിന് തൊടുപുഴയില്‍ ആരംഭിക്കും.
വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നല്‍കുന്നത്. എഡിറ്റര്‍ കിരണ്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റിയൂം ദീപ്തി അനുരാഗ്, ആര്‍ട്ട് ഡയറക്ടര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതി ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് കിഷോര്‍ പുറക്കാട്ടിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് ജി ഗോപാല്‍, ഫിനാന്‍സ് കണ്ട്രോളര് ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹാരിഷ് തെക്കേപ്പാട്ട്.
Recent Comments