മഹേഷ് ബാബുവിന്റെ പുതിയ ചിത്രമായ ‘ഗുണ്ടൂര്‍ കാര’ത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ഹൈദരാബാദിലെ പ്രശസ്തമായ സുദര്ശന് തീയേറ്ററില്‍ വച്ചായിരുന്നു ചടങ്ങ്. മഹേഷ് ബാബുവിന്റെ അച്ഛനും സൂപ്പര്‍സ്റ്റാറുമായ കൃഷ്ണ അഭിനയിച്ച മെഗാഹിറ്റ് ചിത്രം മൊസഗല്ലാക്കു മൊസഗഡുവിന്റെ റീറിലീസ് നടന്നതും സുദര്ശന് തീയേറ്ററില്വച്ചായിരുന്നു. അവിടെവച്ചുതന്നെ മകന്റെ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തിയത് ആരാധകര്‍ക്കിടയില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൃഷ്ണയുടെ ജന്മദിവസമായ മെയ് 31 ന് ടൈറ്റില്‍ ലോഞ്ച് സംഘടിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഒരു ഫാമിലി മാസ് ആക്ഷന്‍ ചിത്രമാണ് ഗുണ്ടൂര്‍കാരം. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂജ ഹെഗ്ഡെയാണ് മഹേഷ്ബാബുവിന്റെ നായിക. ജോണ്‍ എബ്രഹാം, ശ്രീലീല, ജഗപതി ബാബു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
പിഎസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമനാണ്. ദേശീയ അവാര്‍ഡ് ജേതാവായ നവിന് നൂലിയാണ് എഡിറ്റര്‍. കലാസംവിധാനം എഎസ് പ്രകാശ്.
ഹാരിക ആന്റ് ഹസിന് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് രാധാകൃഷ്ണനും നാഗവംശിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 2024 ജനുവരി 13 നാണ് ‘ഗുണ്ടൂര്‍ കാര’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
Recent Comments