ജയസൂര്യ കടമറ്റത്ത് കത്തനാരാകുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൂക്കാട്ടുപടിക്ക് സമീപം ഗോകുലം മൂവീസിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഫ്ളോറിലാണ് കത്തനാരുടെ ചിത്രീകരണം നടന്നത്. 45000 സ്ക്വയര്‍ ഫീറ്റാണ് ഫ്ളോറിന്റെ ആകെ വ്യാപ്തി. ഇതില്‍ സെറ്റുകള്‍ ഒരുക്കിയായിരുന്നു ചിത്രീകരണം. വെര്‍ച്വല്‍ സാങ്കേതിക വിദ്യയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. ജയസൂര്യയ്ക്ക് പുറമെ വിനീത്, കോട്ടയം രമേഷ് എന്നിവരായിരുന്നു ആദ്യ ഷെഡ്യൂളില്‍ ഉണ്ടായിരുന്ന പ്രധാന താരനിരക്കാര്‍. ഒരു പിരീഡ് സിനിമയായതുകൊണ്ടുതന്നെ കാലഘട്ടത്തിന് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ കണ്ടെത്തുന്നതാണ് ഇവിടെ പിന്തുടരുന്ന രീതി. സെക്കന്റ് ഷെഡ്യൂളിലെ താരനിരക്കാരെ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
സെക്കന്റ് ഷെഡ്യൂള്‍ ജൂലൈയില്‍ ആരംഭിക്കും. ഇനി ഒരു വലിയ സെറ്റിന്റെ കൂടി പണി പൂര്‍ത്തിയാക്കാനുണ്ട്. പ്രശസ്ത കലാസംവിധായകന്‍ രാജീവന്റെ നേതൃത്വത്തിലാണ് സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നത്.
റോജിന്‍ തോമസാണ് സംവിധായകന്. രാമാനന്ദ് തിരക്കഥയെഴുതുന്നു. ഗോകുലം മൂവീസാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത്. നീല്‍ ഡി. കുഞ്ഞ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കലാണ്.
Recent Comments