ഇന്ദുഗോപന്റെ പ്രശസ്തമായ നോവലുകളിലൊന്നാണ് വിലായത്ത് ബുദ്ധ. ആ പേരില്‍ ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ മറയൂരില്‍ ആരംഭിച്ചു. അന്‍പത് ദിവസത്തിലേറെ നീളുന്ന ഈ ഷെഡ്യൂളോടുകൂടി ചിത്രം പൂര്‍ത്തിയാകും. പൃഥ്വിരാജ് ജോയിന്‍ ചെയ്തു. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ തൂവെള്ള ഭാസ്കരനെ അവതരിപ്പിക്കുന്നത് ഷമ്മി തിലകനാണ്. ഷമ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാകും തൂവെള്ള ഭാസ്കരന്.
ഉര്‍വ്വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ സംവിധായകന് സച്ചിയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു വിലായത്ത് ബുദ്ധ. അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്വപ്നം പൂര്‍ത്തിയാക്കാനുള്ള ദൗത്യം കൈവന്നു ചേര്‍ന്നത് ശിഷ്യന് കൂടിയായ ജയന് നമ്പ്യാരിലേക്കാണ്. ആ സ്വപ്നങ്ങള്‍ക്ക് കരുതലായി സന്ദീപ് സേനന് കൂടി ചേര്‍ന്നതോടെ വിലായത്ത് ബുദ്ധ യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുകയാണ്.
ജി.ആര്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ജോമോന് ടി. ജോണ്‍, എഡിറ്റര്‍ മഹേഷ് നാരായണന്, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്, കലാസംവിധാനം ബംഗ്ലാന്‍, കോസ്റ്റിയൂം ഡിസൈനര്‍ സുജിത്ത് സുധാകരന്.
Recent Comments