ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍തിലകത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ഗോഡ് സ്പീഡ് & മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര് നേനി, വൈ. രവിശങ്കര്‍, അലന് ആന്റണി. അനൂപ് വേണുഗോപാല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു.
വ്യത്യസ്ത ലൊക്കേഷനുകളിലായി 120 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നാല്‍പ്പതു കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സമീപകാലത്തെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് നടികര്‍തിലകം.
ടൊവിനോ തോമസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീണാനന്ദകുമാര്‍, സൗ ബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന് അനൂപ് മേനോന് ഷൈന്‍ ടോം ചാക്കോ,,അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലുവര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം ,മണിക്കുട്ടന്, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്ജുന് നന്ദകുമാര്‍, ഖാലീദ് റഹ്മാന്, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, അരുണ്‍ കുര്യന്, ഷോണ്‍ സേവ്യര്‍, രജത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്, മാലാ പാര്‍വതി, ദേവികാഗോപാല്‍ നായര്‍, ആരാധ്യാ, അഖില്‍ കണ്ണപ്പന്, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഭാവനയും ഒരു പ്രധാന വേഷത്തിലെത്തുന്നു.
സിനിമയ്ക്കുള്ളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് കഥാവതരണം. ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തെയാണ് ടൊവിനോ തോമസ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏഴെട്ട് വര്‍ഷക്കാലമായി സൂപ്പര്‍ താരപദവിയില്‍ നില്ക്കുന്ന ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇത് തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.
രചന സുവിന് സോമശേഖരന്‍, സംഗീതം യാക്സന്‍ ഗ്യാരി പെരേര, നെഹാനായര്‍. ഛായാഗ്രഹണം ആല്‍ബി, എഡിറ്റിംഗ് രതീഷ് രാജ്, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ആര്.ജി. വയനാടന്‍, കോസ്റ്റ്യൂം ഡിസൈനര്‍ യെക്താ ബട്ടട്ട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ നിഥിന് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് കാരന്തൂര്‍, പി.ആര്.ഒ വാഴൂര്‍ ജോസ്.
ജൂണ്‍ 27 ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ഹൈദ്രാബാദ്, മൂന്നാര്‍, കോവളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
Recent Comments