കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. നീണ്ട ഒന്‍പത് വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചശേഷമാണ് അഭിനയവഴികളിലേയ്ക്ക് ഷൈന്‍ ഇറങ്ങി നടന്നത്. ഇതിനിടെ കമലിന്റെ തന്നെ ചിത്രത്തില്‍ ചെറിയ വേഷങ്ങളും ചെയ്തു. നിറം എന്ന ചിത്രത്തില്‍ ബസ് യാത്രക്കാരിലൊരാളായിരുന്നു.ഗദ്ദാമയില്‍ ബഷീറായി വേഷമിട്ടതും ഷൈന്‍ ആയിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുവിന്റെ ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. വിവേകാനന്ദന് വൈറലാണ് എന്നാണ് ചിത്രത്തിന്റെ പേര്. കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ഷൂട്ടിംഗ് തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴയ്ക്ക് പുറമെ കൊച്ചിയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാകും.
സ്ത്രീകള്‍ എന്നും നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. അവരുടേത് മാത്രമായ പ്രശ്നങ്ങള്‍. അതിലൂടെയാണ് ഈ ചിത്രവും കടന്നുപോകുന്നത്. വിവേകാനന്ദന് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ ജീവിതമാണ് ഇതിലൂടെ പറയുന്നത്. ഗൗരവമേറിയ വിഷയമാണെങ്കിലും ആക്ഷേപഹാസ്യത്തിലൂടെയാണ് അത് അവതരിപ്പിക്കുന്നത്. വിവേകാനന്ദനെ അവതരിപ്പിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണ്. ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിള്‍, മാലാ പാര്‍വ്വതി, സ്മിനു സിജോ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്തും ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധന്. ഗാനങ്ങള്‍ ഹരിനാരായണന്, സംഗീതം ബിജിപാല്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ദാസ്, കലാസംവിധാനം ഇന്ദുലാല്‍ കവീദ്, മേക്കപ്പ് പാണ്ഡ്യന്, കോസ്റ്റിയൂം സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബഷീര്‍ കാഞ്ഞങ്ങാട്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സാന്‍ എസ്തഫാന്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ് നികേഷ് നാരായണന്, ശരത് പത്മനാഭന്, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ സലീഷ് പെരിങ്ങോട്ടുകര.
Recent Comments